(സിനിമ)
എഡി. സനല്‍ ഹരിദാസ്
തിരു.മൈത്രി ബുക്‌സ് 2021

കിം – കി ഡുക് എന്ന അതിമാനുഷനേയും അദ്ദേഹത്തിന്റെ സിനിമകളേയും വിവരാണത്മകമായി വിശകലനം ചെയ്യുകയും അതിലൂടെ മനുഷ്യാവസ്ഥയുടെതന്നെ ഇഴകള്‍ കീറുകയും ചെയ്യുന്ന പത്ത് ലേഖനങ്ങളാണ് ഈ പഠന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദൈവങ്ങള്‍ ആത്മഹത്യ ചെയ്യുന്ന ഈ സിനിമാക്കയങ്ങളുടെ ആഴത്തെയറിയുകയെന്നാല്‍ വിലക്കപ്പെട്ട ജ്ഞാനത്തിന്റെ ഇരട്ടിമധുരമെന്നു തന്നെയാണ്.