(ഭാഷാപഠനം)
പ്രൊഫ. കുളത്തൂര്‍ കൃഷ്ണന്‍ നായര്‍
മനോരമ ബുക്ക്‌സ് 2023
പ്രൊഫ. കുളത്തൂര്‍ കൃഷ്ണന്‍ നായര്‍ രചിച്ച ‘തെറ്റരുത് മലയാളം’ ഭാഷാ ശുദ്ധി അളക്കുന്ന കൃതിയാണ്. മനോരമ വീക്കിലിയിലെ കോളത്തിലൂടെ  സ്ഥിരമായി നമുക്ക് തെറ്റാവുന്ന വാക്കുകള്‍ കുറേക്കാലമായി അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ടായിരുന്നു.
തെറ്റും ശരിയും : തെറ്റായി പറയുകയും എഴുതുകയും ചെയ്യുന്ന വാക്കുകളും അവയുടെ ശരിയും, നവീനകാലത്തെ ചില ഭാഷാപ്രയോഗങ്ങള്‍, മലയാളത്തിലെ അക്ഷരമാല, മലയാളത്തില്‍ ഇന്നുപയോഗിക്കുന്ന ഉപലിപികള്‍, ഭാഷയിലുപയോഗിക്കുന്ന ചിഹ്നങ്ങള്‍, വ്യാകരണത്തിലെ ചില സാങ്കേതിക പദങ്ങള്‍, ഭാഷാ പ്രയോഗനിയമങ്ങള്‍, സന്ധികള്‍, സമാസം, ഭാഷാനിയമങ്ങള്‍ ഇനിയും, അകറ്റി എഴുതല്‍, ഉച്ചാരണഭേദങ്ങള്‍, അനുബന്ധം,
സര്‍ക്കാര്‍ അംഗീകരിച്ച ഭാഷാപ്രയോഗങ്ങള്‍ തുടങ്ങിയ അദ്ധ്യായങ്ങളാണ് ബുക്കിലുള്ളത്.