(ഡല്‍ഹിയുടെ ചരിത്രം)
സബാഹ് ആലുവ
കൂരാ ബുക്‌സ് 2022

മോഹിപ്പിക്കുന്ന നഗരമാണ് ദല്‍ഹി. വിനോദ സഞ്ചാരികളെയും ചരിത്രകാരന്മാരെയും സാഹിത്യകാരന്മാരെയും വിദ്യാര്‍ഥികളെയും ഇതൊന്നുമല്ലാത്തവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന എന്തോ ഒന്ന് ദില്ലിക്കു മാത്രം സ്വന്തമായുണ്ട്. കാഴ്ചകളുടെ, രുചിയുടെ, ഗസലിന്റെ, അറിവുകളുടെ കേന്ദ്രം. ഓരോ തെരുവിനും ചരിത്രം പറയാനുണ്ടാകുന്ന പ്രൗഢമായ നഗരം. ആ നഗരവീഥികളിലൂടെ വര്‍ഷങ്ങളോളം നടന്നുതീര്‍ത്ത, ചരിത്രാന്വേഷിയായ ഒരു ഗവേഷകന്റെ കുറിപ്പുകളാണ് സബാഹ് ആലുവ എഴുതിയ ‘ദില്ലീനാമ’.