(പഠനം)
വര്‍ക്കല സജീവ്
കോളൂര്‍ പബ്ലിക്കേഷന്‍, തിരുവനന്തപുരം 2023
എത്ര വ്യാഖ്യാനിച്ചാലും പൂര്‍ണമാകാത്തവയാണ് ശ്രീനാരായണ ഗുരുദേവകൃതികള്‍. ശിവഗിരിയില്‍ അന്തേവാസികളായിരുന്ന കുട്ടികള്‍ക്കായി ഗുരുദേവന്‍ രചിച്ചതാണ് ദൈവദശകം. അനുഷ്ടുപ്പ് ഛന്ദസ്സിലുള്ള 10 പദ്യങ്ങള്‍. ഇന്ത്യയ്ക്കകത്തും പുറത്തുമായുള്ള ഒട്ടനേകം ഭാഷകളിലേക്ക് ഈ പത്തു സൂക്തങ്ങള്‍ ഇതിനകം മൊഴിമാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞു. അവയുടെ വ്യാഖ്യാനങ്ങള്‍ അനവധിയും. എങ്കിലും ഓരോരുത്തര്‍ക്കും ഓരോന്നു പുതുതായി പറയാനുണ്ട്. വര്‍ക്കല സജീവിനും ഉണ്ട് ഒരു കാഴ്ചപ്പാട്. ‘ദൈവത്തിന് ഒരു ഭാഷ മാത്രമേയുള്ളൂ. അതു ഹൃദയത്തിന്റെ ഭാഷയാണ്. എന്റെ ഉള്ളിലിരിക്കുന്ന ദൈവത്തിന്റെ ഭാഷ എന്റെയാണ്. എന്റെ ഉള്ളിലിരിക്കുന്ന ദൈവത്തിന്റെ രൂപം എന്റെയാണ്. എന്റെ ഉള്ളിലിരിക്കുന്ന ദൈവത്തിന്റെ ഭാവത്തിലേ എന്റെ ഭാവം മാറുന്നതിനാണ് ദൈവദശകമെന്ന പ്രാര്‍ത്ഥന സഹായകമാകുന്നത്.” ജി. പ്രിയദര്‍ശനന്റെ ഹ്രസ്വവും പ്രൗഢവുമായ അവതാരിക.