(കവിത)
കെ.തങ്കപ്പന്‍
ഡി സി ബുക്‌സ് 2023
ജീവിതത്തിന്റെ സമസ്തമേഖലകളെക്കുറിച്ചും ആഴത്തില്‍ ചിന്തിക്കുകയും സാമൂഹിക പ്രതിബദ്ധതയുടെ വെയിലും വെട്ടവും പ്രതിഫലിക്കുകയും ചെയ്യുന്ന ഒരുകൂട്ടം കവിതകളുടെ സമാഹാരം. പ്രണയവും വിപ്ലവവും പോയകാലത്തെക്കുറിച്ചുള ഓര്‍മ്മകളും സമകാലീന വേവലാതികളായ കൊറോണയും പ്രളയവുമെല്ലാം ഈ കവിതകള്‍ക്ക് വിഷയങ്ങളാണ്. കലപ്പയുടെ കലയും കടലും ഒരേ വഴക്കത്തോടെ ഭാഷയില്‍ പ്രയോഗിക്കുന്നു. കൃഷിബിംബങ്ങള്‍ ചിതറിക്കിടക്കുമ്പോഴും കേവല കാര്‍ഷികജീവിതത്തിന്റെ ഉത്പന്നങ്ങള്‍ എന്ന നിലയ്ക്ക് പരിമിതപ്പെടുത്താവുന്നവയല്ല ഈ കവിതകള്‍. മണ്ണിന്റെ കൈവിടാനാവാത്ത ഈ ഗ്രാമീണ കവിക്ക് മനുഷ്യനെയും പ്രകൃതിയെയും സ്‌നേഹിക്കുന്ന പിന്‍തുടര്‍ച്ചകള്‍ ഉണ്ടാവട്ടെ എന്നാണ് പ്രൗഢമായ അവതാരികയിലൂടെ ശ്യാംസുന്ദര്‍ ആശംസിക്കുന്നത്.