(ജീവചരിത്രം)
കെ.എം.ലെനിന്‍

അധ്യാപകനും എഡിറ്ററും ജീവചരിത്രകാരനുമായ കെ.എം.ലെനിന്‍ രചിച്ച ജീവചരിത്രഗ്രന്ഥമാണിത്. ജീവിച്ചിരിക്കെത്തന്നെ ഇതിഹാസമായ മണ്ടേലയുടെ കഥ ആഫ്രിക്കന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ തന്നെ ചരിത്രമായി മാറുന്ന അനുഭവം പുസ്തകം നല്‍കുന്നു. അച്ഛന്റെ മരണശേഷം സ്വന്തം ഗ്രാമം വിട്ട് 40 കിലോമീറ്റര്‍ അകലെയുള്ള മാക്‌സിവെനിയിലേക്കു കാല്‍നടയായി സഞ്ചരിച്ച ഓര്‍മ്മ മണ്ടേലയുടെ ബാല്യകാല സ്മരണകളിലുണ്ട്. താന്‍ ജനിച്ച കുനു ഗ്രാമത്തിലെ ചോളവയലുകളും അരുവികളും കന്നുകാലികള്‍ മേയുന്ന പച്ചപ്പുല്‍ത്തകിടികളും പിന്നിട്ട് അമ്മയോടൊപ്പമുള്ള ആ ദീര്‍ഘമായ നടത്തം അദ്ദേഹത്തിന്റെ ആത്മകഥയുടെ മറുപേരായി മാറി-ലോങ് വാക്ക് ടു ഫ്രീഡം. ‘ഫ്രീ മണ്ടേല’ എന്ന ലോകം മുഴുവന്‍ അലയടിച്ച മുദ്രാവാക്യങ്ങള്‍ക്കപ്പുറം ഈ നൂറ്റാണ്ടിലെ വലിയ ധീരനായകനെന്ന പദവിയിലേക്ക് മണ്ടേല നടന്നുകയറിയത് എങ്ങനെയെന്ന് സമഗ്രമായി ഈ ഗ്രന്ഥം പ്രതിപാദിക്കുന്നു.