പശ്ചിമഘട്ടവും പരിസ്ഥിതിയും
(പരിസ്ഥിതി)
എന്‍.രവീന്ദ്രന്‍
പശ്ചിമ ഘട്ടത്തെയും അതിന്റെ പരിസ്ഥിതിയെയും സംബന്ധിച്ച കൃതി.
ഉള്ളടക്കം
ഭാഗം 1 സഹ്യാദ്രി
ഭാഗം 2 | മാധവ് ഗാഡ്ഗില്‍ നിഗമനങ്ങള്‍
പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതിയുടെ പരിശോധനയും നിഗമനവും
സ്ഥലപരമായ വര്‍ഗവൈവിധ്യം, ഉന്നത സംരക്ഷണമൂല്യം, പരിസ്ഥിതി ലോലത
പരിസ്ഥിതി ദുര്‍ബല മേഖലകളുടെ തരംതിരിക്കലിനുള്ള മാനദണ്ഡങ്ങള്‍
ഭാഗം 3 | മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിക്കപ്പെടുന്നു
ഭാഗം 4 | കസ്തൂരിരംഗന്‍ പറഞ്ഞത്
പശ്ചിമഘട്ട ഉന്നതതല വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര വികസനത്തിനും ഭരണനിര്‍വഹണത്തിനുമുള്ള ഉദാത്ത മാതൃക
പശ്ചിമഘട്ടത്തിനായുള്ള പിന്തുണ ദിശാഗതി നിയന്ത്രണകേന്ദ്രം
ഭാഗം 5 | സംവാദം
പരിസ്ഥിതിലോല മേഖല (ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ)
പരിസ്ഥിതിലോല മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍
പശ്ചിമഘട്ട നിയന്ത്രണം പ്രാബല്യത്തില്‍
പ്രതികരണം
ചുവപ്പ്പട്ടിക വ്യവസായങ്ങള്‍
അതിരപ്പിള്ളി രണ്ടു വീക്ഷണങ്ങള്‍
ഭാഗം 6 | നാളെയുടെ പശ്ചിമഘട്ടം
നാളെയുടെ പരിസ്ഥിതി
ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് ഇങ്ങനെ എഴുതുന്നു:
അഗസ്ത്യകൂടത്തില്‍ നിന്നും ഡക്കാനിലേക്കുള്ള മഹാദ്ഭുതങ്ങളുടെ കലവറയിലൂടെയുള്ള യാത്രകള്‍. ഇന്ന് കാലം ഏറെ മുറിവേല്‍പ്പിച്ച ആവാസവ്യവസ്ഥയെ തകിടംമറിക്കപ്പെട്ട ആ ഭൂമികയില്‍ പുതുതായി ഒന്നും കണ്ടെത്താനില്ല. തിരുനെല്ലിയിലും, ജോഗ്ഫാള്‍സിലും, മാതേരനിലും, ബല്‍ഗാമിലും പുതുതായി കാഴ്ചകളില്ല. നഷ്ടദുഃഖത്തിന്റെ നേര്‍ത്തരോദനങ്ങള്‍ മാത്രം. ചിന്നാറില്‍ നിന്നും പഴനിമലയിലേക്കുള്ള ചുട്ടുപൊള്ളുന്ന യാത്ര. പൂനയിലെ മലകളില്‍ ചൂടുകാറ്റിന്റെ നിശ്വാസങ്ങള്‍, ചീറിപ്പായുന്ന വാഹനവ്യൂഹത്തില്‍ നിന്നും ഉയരുന്ന പുകപടലങ്ങള്‍. സഹ്യാദ്രി അസ്വസ്ഥമാണ്. നിറയെ പുതിയ വാസസ്ഥലങ്ങള്‍. മൂന്നാറില്‍ കെട്ടിപ്പൊക്കിയ സിമന്റ് കൊട്ടാരങ്ങള്‍, പക്ഷികളുടെ നിശ്ശബ്ദമായ ചിറകടികള്‍, കാട്ടുമൃഗങ്ങളുടെ ഭീതിജനകമായ ജീവിതം, എന്തിനധികം കാടര്‍ പോലും നിഷ്‌കാസിതമാകുന്ന പുതുകാലം.
ഇവിടെയാണ് മാധവ് ഗാഡ്ഗില്‍ അന്വേഷണത്തിനിറങ്ങിയത്. പരിസ്ഥിതിയുടെ ഇരുണ്ടമുഖങ്ങളില്‍, ഉള്‍ക്കാടുകളിലെ നിശ്ശബ്ദതകള്‍, ഇടിച്ചിറക്കിയ മലനിരകളുടെ ദൈന്യത, എല്ലാം കണ്ടറിയാന്‍, ഒരു തീര്‍ത്ഥാടനമായിരുന്നു അത്. മണ്ണിനേയും കണ്ട്, കാടും കാട്ടാറും കണ്ട് അതിന്റെ തീരത്ത് നിസ്സഹായനായ മനുഷ്യനെ കണ്ടില്ല എന്ന വിമര്‍ശനമാണ് ഗാഡ്ഗിലില്‍ നിന്ന് കസ്തൂരി രംഗനിലേക്കുള്ള ദൂരം.
പരിശോധനയ്ക്കും പുനഃപരിശോധനയ്ക്കും ശേഷം എല്ലാ നിശ്ശബ്ദതയേയും ബഹളമയമാക്കിക്കൊണ്ടാണ് കസ്തൂരിരംഗന്‍ രംഗത്തെത്തിയത്. കുടിയേറിയ മുന്‍തലമുറയുടെ പിന്‍ഗാമികള്‍ തങ്ങളുടെ പരിരക്ഷയാണ് കസ്തൂരിരംഗനില്‍ ദര്‍ശിച്ചത്. എന്നാല്‍, ഗാഡ്ഗിലുമല്ല കസ്തൂരിരംഗനുമല്ല നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ
പരിരക്ഷയാണ് കാലം ആവശ്യപ്പെടുന്നത് എന്ന സംവാദമാണ് മലമടക്കുകളില്‍ ഉയര്‍ന്നത്.
വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളെ നിരാകരിച്ചുകൊണ്ട് ഒന്നും പടുത്തുയര്‍ത്താന്‍ കഴിയില്ല. സഹ്യാദ്രിയുടെ പരിരക്ഷ, സംവാദത്തിനും ചര്‍ച്ചക്കും മറുചര്‍ച്ചക്കും അപ്പുറത്താണ്. കേവല പ്രകൃതിവാദത്തിനും ആര്‍ത്തിപിടിച്ച നിലനില്പ് വാദത്തിനും അപ്പുറമാണ്. വേണം ഒരു പുനഃസൃഷ്ടി. നാളെയുടെ പശ്ചിമഘട്ടം ഇന്നലെയില്‍ നിന്നും ഇന്നില്‍ നിന്നും ഭിന്നമായ ഒരു പശ്ചിമഘട്ടം. തിരുത്തലുകള്‍ അനിവാര്യമാണ്. വിവാദങ്ങള്‍ക്കതീതമായ മാനവരാശിയുടെ നിലനില്‍പ്പിന്റെ കൈത്താങ്ങായ ഒരു പശ്ചിമഘട്ടത്തിനായി ഈ സംവാദങ്ങള്‍ പരിണമിക്കണം.
എന്‍. രവീന്ദ്രന്‍
Leave a Reply