പൂക്കാതെയും വാസനിക്കാം
(കവിത)
പദ്മദാസ്
കറന്റ് ബുക്‌സ് 2023
ഡോ.എം.ലീലാവതി എഴുതിയ ‘കേള്‍വിയില്‍ വറ്റിപ്പോകാത്ത കേളിക്കൊട്ട്’ എന്ന അവതാരികയുടെ അകമ്പടിയോടെ കട ന്നുവരുന്ന 63 കവിതകളില്‍ പദ്മദാസ് എന്ന കവിയുടെ കാവ്യമാര്‍ഗത്തിലെ ഗതാനുഗതികത്വം സൂക്ഷ്മദൃക്കുകള്‍ക്ക് നിര്‍ലോഭം കണ്ടെത്താന്‍ കഴിയുന്നു. മറ്റൊരു പ്രത്യേകത ലീലാവതി ടീച്ചറിനോടുള്ള ഗുരുഭക്തി കൃതാര്‍ത്ഥോസ്മ്യഹം എന്ന ശീര്‍ഷകത്തിലുള്ള 22 വരികളില്‍ കാവ്യരൂപത്തിലാക്കി ഉള്ളടക്കത്തിന് മുമ്പ് ചേര്‍ത്തിരിക്കുന്നു എന്നതാണ്. ‘നിന യാതാക്കരം ശിരസ്സില്‍ വെച്ചെന്നെയനുഗ്രഹിച്ചതാം മഹാമനസ്‌കതയെ സ്മരിച്ചുകൊണ്ട് നമസ്‌കരിക്കുകയാണ് കവി. ടീച്ചറുടെ കഴലിണകളെ. കവിതയുടെ പാരമ്പര്യത്തില്‍ പദമൂന്നി നിന്നുകൊണ്ടാണ് പദ്മദാസ് നവസൃഷ്ടിക്കുടയോനാ വുന്നത്. ആ സവിശേഷതകള്‍ ഈ കവിതകളില്‍ വേണ്ടുവോളം ദര്‍ശിക്കാം.
Leave a Reply