(പെണ്ണനുഭവങ്ങള്‍)
ഡോ.ഖദീജാ മുംതാസ്
ഒലിവ് പബ്ലിക്കേഷന്‍, കോഴിക്കോട് 2018

സ്ത്രീജീവിതത്തിന്മേലുള്ള കയ്യേറ്റങ്ങളായ ഫാസിസം, മതമൗലികവാദം, ജാതീയത, പുരുഷമേധാവിത്വം, ഉപഭോഗ സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള ഗൗരവമായ ആലോചനകള്‍ പങ്കുവയ്ക്കുന്ന പുസ്തകം. പെണ്ണനുഭവങ്ങളിലൂടെയുളള ഒരു യാത്ര. സമകാലിക സ്ത്രീജീവിതത്തെ അനാവരണം ചെയ്യുന്നതിനൊപ്പം സ്ത്രീവിമോചനത്തിന്റെ ചരിത്രപശ്ചാത്തലത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. കുടുംബത്തില്‍പിറന്ന അവള്‍, ആര്‍ത്തവകാലത്തെ ജൈവബോധം, ലേബര്‍ മുറിയിലെ സ്ത്രീ, സ്ത്രീത്വ കേരളം തുടങ്ങി പതിനാല് ലേഖനങ്ങളും എഴുത്തുകാരിയുമായുള്ള അഭിമുഖവും ഉള്‍പ്പെടുന്നതാണ് ഉള്ളടക്കം.