(സ്മരണകള്‍)
കെ.എ.ബീന
പ്രശസ്ത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറുമായ കുട്ടിക്കാലം മുതല്‍ക്കേ ഉണ്ടായിരുന്ന അപൂര്‍വ ബന്ധത്തെപറ്റി കെ.എബീനയുടെ സ്മരണകളാണ് ഈ കൃതിയില്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ ഇതെപ്പറ്റി എഴുതുന്നു: കെ.എ ബീന എന്ന പെണ്‍കുട്ടി, കേവലം ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന കാലത്ത്, ബാല്യകാലസഖി വായിച്ചുണ്ടായ ആരാധനയില്‍ നിന്നു തുടങ്ങി ബഷീര്‍ കഥാവശേഷനാവുന്ന നാള്‍ വരെ അവര്‍ക്കിടയില്‍ വളര്‍ന്നുവിടര്‍ന്ന ഒരപൂര്‍വ സുന്ദരമായ ബന്ധത്തെപ്പറ്റിയാണ് ഈ പുസ്തകം പറയുന്നത്. ബഷീറിന്റെ അനുഗ്രഹം നിറഞ്ഞു തുളുമ്പിനില്‍ക്കുന്ന ഈ കൃതി ബഷീര്‍കൃതികളില്‍ ഒന്നെന്ന പോലെ പ്രകാശവത്തായിരിക്കുന്നു.’