(കഥകള്‍)
പുല്ലമ്പ്ര ഷംസുദ്ദീന്‍
ഐ.പി.എച്ച്. ബുക്‌സ് 2022

അനാഥനായി ജനിച്ചു. തെരുവിലന്തിയുറങ്ങി. വിശന്നുവലഞ്ഞപ്പോള്‍ അന്യന്റെ മുന്നില്‍ ഭക്ഷണത്തിന് കൈനീട്ടി. കിട്ടിയത് കേട്ടാലറയ്ക്കുന്ന തെറിയായിരുന്നു. ഒടുവില്‍ സമൂഹത്തോടുള്ള അടങ്ങാത്ത പകയുമായി മോഷണം തുടങ്ങി. തനിക്കുവേണ്ടി മാത്രമായിരുന്നില്ല, ബഗ്ദാദിലെ മുഴുവന്‍ വിശക്കുന്നവര്‍ക്കും വേണ്ടിയായിരുന്നു മോഷണം. വസ്ത്രമില്ലാത്തവര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി. ഒടുവില്‍ സൂഫിയായ ജുനൈദുല്‍ ബഗ്ദാദിയുടെ പുതപ്പും മോഷ്ടിച്ചു. അതോടെ മോഷ്ടാവിന്റെ ജിവിതം മാറിമറിഞ്ഞു. ബഗ്ദാദിനെ വിറപ്പിച്ച മോഷ്ടാവിന്റെ മാറ്റത്തിന്റെ കഥ.