അഷ്ടാദശപുരാണങ്ങളില്‍ പ്രമുഖസ്ഥാനമുള്ള ഭാഗവതത്തെ അടിസ്ഥാനമാക്കി രചിച്ച എഴുത്തച്ഛന്റെ കൃതിയാണ് ഭാഗവതം. ശ്രീകൃഷ്ണകഥ 12 സ്‌കന്ദങ്ങളിലായി വിവരിച്ചിരിക്കുന്നു. ഭാരതത്തേക്കാള്‍ ആസ്തികരുടെയിടയില്‍ പ്രചാരം ഈ കൃതിക്കാണ്. ഈ കൃതി എഴുത്തച്ഛന്റേതല്ല എന്നു വാദിക്കുന്നവരുമുണ്ട്. അബദ്ധപ്രയോഗങ്ങളും വരികളുടെ ഒടുവിലുള്ള ഒടിച്ചുകുത്തലുകളും നിറഞ്ഞതാണ് ഭാഗവതം. എഴുത്തച്ഛന്റെ കാവ്യശൈലി അതില്‍ കുറവാണുതാനും. എഴുത്തച്ഛന്റെ ഗുരുകുലത്തിലെ അന്തേവാസികളില്‍ ആരെങ്കിലും ഗുരുവിന്റെ രീതിയെ അനുകരിച്ച് ഭാഗവതം നിര്‍മ്മിച്ചതാകാനാണ് വഴി.