ഒന്നാംപതിപ്പ് 2003 ഡിസംബര്‍.
ഭാരതീയ പാരമ്പര്യം താത്വികമായ ദര്‍ശനങ്ങളുടെ വൈവിധ്യം കൊണ്ടാണ് ശ്രദ്‌ധേയമാകുന്നത്. ഓരോ ദര്‍ശനപദ്ധതിയും സ്വന്തം മൂല്യങ്ങളെ അവതരിപ്പിക്കുന്നു. ഒത്തുതീര്‍പ്പുകളില്ലാത്ത സത്യാന്വേഷണത്തിന്റെ ഒരു തുറന്ന വ്യവസ്ഥയായി ഭാരതീയ പാരമ്പര്യത്തെ കാണാം. തത്വചിന്താ പണ്ഡിതനും അദ്ധ്യാപകനുമായിരുന്ന ഡോ. വാരിയരുടെ ഒടുവിലത്തെ കൃതിയാണിത്. മൂല്യങ്ങള്‍, താര്‍ക്കിക മൂല്യങ്ങള്‍, ഖ്യാതിവാദങ്ങള്‍, പരമസത്യം, ധാര്‍മ്മികമൂല്യം, കര്‍മ്മസിദ്ധാന്തം, യതിവ്രതം, കലാമൂല്യം, പ്രകൃതിസൗന്ദര്യം എന്നിങ്ങനെയാണ് അദ്ധ്യായങ്ങള്‍.
കേരളാ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്.