(ലേഖനങ്ങള്‍)
ഹരിദാസന്‍
തിരുവനന്തപുരം പരിധി പബ്ലിക്കേഷന്‍സ് 2018

നാടിന്റെ ഭാഷയാണ് മാതൃഭാഷ. മാതൃഭാഷയിലൂടെ മാത്രമേ നാടിനും ജനതയ്ക്കും ലോകവിജ്ഞാനം ആര്‍ജിച്ച് വളരാന്‍ സാധിക്കുകയുള്ളൂ. കേരളത്തിന്റെ വികസന പ്രതിസന്ധിയും മലയാളഭാഷാ പ്രതിസന്ധിയും ചര്‍ച്ച ചെയ്യുന്ന കൃതി. ഭാഷയ്ക്ക് പിന്നിലെ രാഷ്ട്രീയം, കേരളം വളരുന്നോ?, കേരളത്തിന്റെ വികസനവും മലയാള ഭാഷയും, എഴുത്തച്ഛന്‍പനി ദോഷവും പരിഹാരവും തുടങ്ങിയ ശ്രദ്ധേയമായ ലേഖനങ്ങള്‍ ഉള്‍പ്പെടുന്ന കൃതി. അനുബന്ധമായി പി.കെ.രാജശേഖരന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ മലയാളാവകാശ പ്രഖ്യാപനം. ഐക്യമലയാളപ്രസ്ഥാനം സെക്രട്ടറി കൂടിയാണ് ഗ്രന്ഥകാരന്‍.