(ആത്മകഥ)
അവധൂത നാദാനന്ദ
വിവ: കെ.ജി.രഘുരാമന്‍
കോസ്‌മോസ് ബുക്‌സ് തൃശൂര്‍ 2022

രണ്ടു ഭാഗങ്ങളായുള്ള ആത്മകഥ. ഗര്‍ജ്ജിക്കുന്ന നിശ്ശബ്ദത-ഒരു അവധൂതന്റെ ആത്മകഥ, വിധിക്കപ്പെട്ടവന്റെ ചിത-ഒരു അവധൂതന്റെ ആത്മകഥ എന്നിവയാണ് ആ കൃതികള്‍.
കേരളത്തിലെ ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തില്‍ ജനിച്ച് ഹിമാലയത്തിന്റെ ഉന്നതങ്ങളിലെത്തിയ ഒരു മഹാസന്ന്യാസിയുടെ ആത്മീയ യാത്രയാണ് ഈ കൃതികള്‍. ഒരേസമയം ശാസ്ത്രീയമെന്നും അശാസ്ത്രീയമെന്നും തോന്നിപ്പിക്കുന്ന തരത്തിലുള്ള അനുഭവവിവരണങ്ങള്‍. താന്‍ അനുഭവിച്ച പീഡനങ്ങളും ദുരിതങ്ങളും യാത്രയുടെ ദുര്‍ഘടമായ വീഥികളിലൂടെയുള്ള സഞ്ചാരങ്ങളിലൂടെ അനുഭവിപ്പിക്കുന്ന കൃതികള്‍. ഭാരതീയ സംസ്‌കാരത്തിന്റെ സിദ്ധിവൈഭവം ആര്‍ജിച്ച അവധൂതന്റെ ആത്മകഥ ഈശ്വരനിലേക്കും പ്രകൃതിയിലേക്കും അടുപ്പിക്കുന്നു.