(കഥകള്‍)
നജീബ് ചോമ്പാല്‍
പരിധി പബ്ലിക്കേഷന്‍സ് 2024
വൈവിധ്യമാര്‍ന്ന വിഷയങ്ങളിലൂടെ ജീവിതത്തിന്റെ സമസ്ത ഭാവങ്ങളെയും കഥയില്‍ ആവിഷ്‌ക്കരിക്കുന്ന ഒരെഴുത്തുകാരന്റെ അനിതരസാധാരണമായ കഥകള്‍. ഭാഷയിലും ആഖ്യാനത്തിലും പുത്തന്‍ വഴിവെട്ടുന്ന രചനകള്‍. സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെ സര്‍ഗാത്മകമായി പ്രതികരിക്കുന്ന ആക്ഷേപഹാസ്യത്തിന്റെ ഉദാത്ത മാതൃകകള്‍. ചുറ്റും നോക്കിയാല്‍ മതി നജീബ് ചോമ്പാലിന്റെ കഥാപാത്രങ്ങള്‍ കണ്ണുചിമ്മുന്നതും നോക്കിച്ചിരിക്കുന്നതും കാണാം. ചിരികൊണ്ട് കരച്ചിലിന് കണ്ണെഴുതുന്ന ചെറുകഥകള്‍.