മറ്റൊരു ഡോട്ട്‌കോം സന്ധ്യയില്‍
(കഥകള്‍)
സേതു
ഹരിതം ബുക്‌സ് 2023
മലയാളത്തിലെ എണ്ണപ്പെട്ട നോവലിസ്റ്റുകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സേതു നല്ലൊരു കഥാകൃത്ത് കൂടിയാണെന്ന് തെളിയിക്കുന്ന പുസ്തകമാണ് മറ്റൊരു ഡോട്ട്‌കോം സന്ധ്യയില്‍. പത്തു കഥകളാണ് ഈ കൃതിയില്‍. അടയാളങ്ങള്‍, ചാവടി, ഞങ്ങളുടെ കേശവന്‍കുട്ടിയെ കറണ്ട് പിടിച്ചതെങ്ങനെ? മറ്റൊരു ഡോട്ട്‌കോം സന്ധ്യയില്‍ എന്നു തുടങ്ങി രണ്ടു പരേതാത്മാക്കള്‍ എന്ന കഥയില്‍ അവസാനിക്കുന്നു. കൊച്ചുകൊച്ചു വാക്യങ്ങളിലൂടെ നാട്ടുഭാഷാപ്രയോഗങ്ങളും സംഭാഷണഭേദങ്ങളുംകൊണ്ട് വായനയുടെ കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്ന രചനാശൈലി ഈ കഥകളെ കൂടുതല്‍ ആര്‍ജ്ജവമുള്ളതാക്കിത്തീര്‍ക്കുന്നു.
Leave a Reply