ആദ്യ പതിപ്പ്: 2000. രണ്ടു പതിപ്പുകള്‍. മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ മാധ്യമങ്ങളും, ബഹുജന സമ്പര്‍ക്ക മാദ്ധ്യമങ്ങളുടെ രൂപഭാവത്തില്‍ മലയാള സാഹിത്യവും ചെലുത്തിയിട്ടുള്ള സ്വാധീനം വെളിവാക്കുന്ന കൃതി. ആശയവിനിമയം, അച്ചടി, പ്രസാധനം, പത്രപ്രവര്‍ത്തനം, ചലച്ചിത്രം, റേഡിയോ, ടെലിവിഷന്‍ എന്നീ മേഖലകള്‍ സസൂക്ഷമം പരിശോധിച്ച് വിലയിരുത്തുന്നു. സംക്ഷിപ്ത ചരിത്രവും വിശകലനവുമുണ്ട്. മാധ്യമ പഠിതാക്കള്‍ക്ക് ആശ്രയിക്കാവുന്ന ആധികാരിക ഗ്രന്ഥം.
സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ്.