പ്രാര്‍ത്ഥനയുടെ രംഗത്ത് നാരായണഗുരു കൈവരുത്തിയ വിപ്‌ളവത്തിന്റെ പൂര്‍ണ്ണ ദര്‍ശനമാണ് ദൈവദശകം. കേവലം വ്യക്തിപരവും താല്‍ക്കാലികവുമായ താല്‍പ്പര്യങ്ങളാല്‍ പ്രേരിതരായി നാം നടത്താറുള്ള പ്രാര്‍ത്ഥനയല്ല ഇത്. പകരം സമസ്തമനുഷ്യര്‍ക്കും സ്വീകാര്യമായ സകല മതങ്ങളുടെയും ശൈലിക്കും നിരക്കുന്ന, പ്രാര്‍ത്ഥിക്കുന്നവനെ ജ്ഞാനത്തിന്റെ പരകോടിയിലേക്ക് നയിക്കുന്ന, പ്രാര്‍ത്ഥന എങ്ങനെയാണ് നടത്തേണ്ടതെന്ന് കാണിക്കുന്ന ഒരു ഉത്തമ മാതൃകകൂടിയാണിത്. ദൈവദശകത്തിന്റെ അര്‍ത്ഥവിചാരമായ ഈ കൃതി.
നാരായണഗുരുകുലം.