മാനിനീ മഹത്വം
(ജീവചരിത്രം)
വെങ്കുളം ജി. പരമേശ്വരന്
തിരുവനന്തപുരം ആര്.ടി.പിള്ള 1950
ആത്മാഭിമാനം, ബഹുജനസേവനം, പടക്കളത്തില്‍ പൗരുഷപ്രകടനം, പാണ്ഡിത്യം, പുത്രപരിചരണം, ആതുരശുശ്രൂഷണം തുടങ്ങിയ ഗുണങ്ങള്‍ക്ക് മാതൃകയായ 24 മാനിനിമാരുടെ ജീവചരിത്രം. സംയുക്തറാണി, പത്മിനീ റാണി, അഹല്യ, ചാന്ദ്ബീബി, ക്ഷമാവതി, താരാഭായി, ശാരദാസുന്ദരി, സിസ്റ്റര്‍ നിവേദിത, സാറാ മാര്ട്ടിന്, ജോവാന് ഓഫ് ആര്‍ക്ക്, ജോസഫയിന്‍, ചിന്നമ്മ, മീരാഭായി തുടങ്ങിയവരുടെ ജീവചരിത്രക്കുറിപ്പുകള്‍ ഒന്നാം ഭാഗത്ത് നല്കിയിരിക്കുന്നു.
രണ്ടാം ഭാഗത്തില്‍, കേരളീയ കവയിത്രിമാരായ മനോരമത്തമ്പുരാട്ടി, കുട്ടിക്കുഞ്ഞു തങ്കച്ചി, കടത്തനാട് ലക്ഷ്മീറാണി, തോട്ടക്കാട് ഇക്കാവമ്മ, സുഭദ്ര അമ്മത്തമ്പുരാന്, തരവത്ത് അമ്മാളു അമ്മ എന്നിവരെപ്പറ്റിയും ഭാരതീയ സാഹിത്യകാരികളായ ഗംഗാദേവി, തരുലതാദത്ത്, സുവര്ണകുമാരിദേവി എന്നിവരുടെയും ജീവചരിത്രം നല്കിയിരിക്കുന്നു. ഇതിനുപുറമെ, രാജ്യചരിത്രത്തിലെ പ്രമുഖരായ സംഘമിത്ര, മുംതാസ് മഹല്‍, മങ്കമ്മാള്‍, ഉണ്ണിയാര്‍ച്ച, ജഹനാര റാണാദില്, മിസ് കുഷ്മാന്‍ തുടങ്ങിയവരുടെയും ജീവചരിത്രക്കുറിപ്പുകള്‍ അടങ്ങിയിരിക്കുന്നു.
Leave a Reply