(ജീവചരിത്രം)
വെങ്കുളം ജി.പരമേശ്വരന്‍
കൊല്ലം ശ്രീരാമവിലാസം 1955

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ജീവിച്ച 600 മഹദ് വ്യക്തികളുടെ ജീവചരിത്രങ്ങള്‍ 60 പുസ്തകമായി പ്രസിദ്ധപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മൂന്നു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച കൃതി.
ത്യാഗരാജ ഭാഗവതര്‍, ഹനിബാള്‍, ജോവാന്‍, സ്വാമി രാമതീര്‍ഥന്‍, ഫെര്‍ഡിനാന്‍ഡ് ഡി. ലെസെപ്‌സ്, ലിങ്കണ്‍, ജോസഫയിന്‍, ജോണ്‍സണ്‍, ബാബര്‍, ചട്ടമ്പിസ്വാമികള്‍ എന്നിവരെപ്പറ്റി ഒന്നാംഭാഗത്തിലും, രാമാനുജയ്യങ്കാര്‍, സാലര്‍ ജംഗ്, ബഞ്ചമിന്‍ ഫ്രാങ്കഌന്‍, കുക്ക്, സ്‌കോട്ട്, റോബര്‍ട്ട് ബ്രൂസ്, താമസഗൈ, ഫുള്‍ട്ടന്‍, ഇരവിക്കുട്ടിപ്പിള്ള, ഗലീലിയോ തുടങ്ങിയവരെപ്പറ്റി രണ്ടാം ഭാഗത്തിലും നല്‍കിയിരിക്കുന്നു.
മൂന്നാംഭാഗത്തില്‍, വാള്‍ട്ടര്‍ റാലി, ടി.മുത്തുസ്വാമി അയ്യര്‍, ഗാക്കൈ സഹോദരന്മാര്‍, ഭവാനി റാണി, അലക്‌സാണ്ടര്‍ കെല്‍വിന്‍, മീരാഭായ് തുടങ്ങിയവരെപ്പറ്റിയും ജീവചരിത്രം നല്‍കിയിട്ടുണ്ട്. ഒന്നാം പതിപ്പ് 1936ല്‍ പ്രസിദ്ധീകരിച്ചു.