മാസ്റ്റര്‍പീസ്
(നോവല്‍)
ഫ്രാന്‍സിസ് നൊറോണ
മാതൃഭൂമി ബുക്സ് 2023
മാതൃഭൂമിയുടെ 100-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധപ്പെടുത്തുന്ന പുസ്തകപരമ്പരകളില്‍ ഒന്നാണ് ഫ്രാന്‍സിസ് നൊറോണയുടെ മാസ്റ്റര്‍പീസ്. കഥയാണോ ജീവിതമാണോ എന്ന് വേര്‍തിരിച്ചറിയാനാവാത്ത ഒരു രചനാശൈലിയാല്‍ അനുഗൃഹീതനാണ് ഈ എഴുത്തുകാരന്. അദ്ദേഹം എഴുതുന്ന കഥകളെല്ലാം അനുഭവങ്ങളാണെന്നു തോന്നിപ്പോകും. മറിച്ച് അനുഭവക്കുറിപ്പുകള്‍ എഴുതിയാല്‍ അത് കഥയുടെ ഭാവതലത്തില്‍ എത്തിപ്പെടുകയും ചെയ്യും. മാസ്റ്റര്‍പീസും ഇതിനപവാദമല്ല. ഇതിലെ ഓരോ സംഭവവും കണ്മുന്നില് നടന്നുകൊണ്ടിരിക്കുന്ന അനുഭൂതി പ്രദാനം ചെയ്യും. കഥാപാത്രങ്ങളുടെ മുഖങ്ങള്‍പോലും മനസ്സില്‍ ഓരോ രൂപത്തില്‍ തെളിയും. പ്രസാദമധുരമായ ഒരു സിനിമാക്കഥ പോലെ വായിച്ചാസ്വദിക്കാവുന്ന നോവല്‍. സജയ് കെ.വി.യുടേതാണ് അവതാരിക.
Leave a Reply