(നോവല്‍)
ബാബു ജി നായര്‍
പ്രഭാത് ബുക്ക് ഹൗസ് 2023
സംസ്‌കൃതസാഹിത്യത്തില്‍ ഭാസ കാളിദാസാദികള്‍ക്കൊപ്പം നില്‍ക്കുന്ന നാടകകൃത്താണ് ആശ്ചര്യചൂഡാമണിയുടെ കര്‍ത്താവായ ശക്തിഭദ്രന്‍. എ.ഡി. 7-ാം നൂറ്റാണ്ടിനും 11-ാം നൂറ്റാണ്ടിനുമിടയില്‍ ജീവിച്ചിരുന്നതായ ശക്തിഭദ്രന്‍ ചെന്നീര്‍ക്കര സ്വരൂപത്തിന്റെ ഭരണകര്‍ത്താവായി ഗണിക്കപ്പെടുന്നു. പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ ഗ്രാമമായിരുന്നു ശക്തിഭദ്രന്റെ കര്‍മ്മഭൂമി. ആദിശങ്കരാചാര്യരുടെ സമകാലീനന്‍ എന്നാണ് ചരിത്രനിഗമനം. ആ ശക്തിഭദ്രന്റെ ജീവിതം ആവിഷ്‌കരിക്കുന്ന അസാധാരണ നോവല്‍. ചരിത്രത്താളുകളില്‍ രേഖപ്പെടുത്താത്ത് ധന്യതയുടെ ഇടങ്ങളില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സാങ്കല്പിക കഥാപാത്രങ്ങള്‍ ശക്തിഭദ്ര ശങ്കര എന്ന മുഖ്യകഥാപാത്രത്തെ കൂടുതല്‍ മിഴിവുള്ളതാക്കിത്തീര്‍ക്കുന്നു.