(നോവല്‍)
രാമചന്ദ്രന്‍
പ്രഭാത് ബുക്ക് ഹൗസ് 2023
മനുഷ്യമനസ്സ് എക്കാലവും ദുരൂഹതകളുടെ സംഭരണിയാണ്. ഓരോരുത്തരും അവരവര്‍ക്കു പോലും അന്യരായിത്തീരുന്നു. ആര്‍ക്കും ആരെയും മനസ്സിലാകുന്നില്ല. ബന്ധങ്ങള്‍ ക്ഷണികമായ ഓര്‍മ്മകളില്‍ മാത്ര. അച്ഛന്‍, അമ്മ, മുത്തച്ഛന്‍, മുത്തശ്ശി എല്ലാം ഓര്‍മ്മകളായി. ഇനിയൊരു യാത്ര അത്രയേ വിഷ്ണു ആലോചിച്ചുള്ളൂ. ജീവിതയാത്രയിലെ ഒട്ടേറെ സംഭവങ്ങള്‍ ഹൃദ്യമായി കോറിയിടുന്നത് അനുഭവ മുഹൂര്‍ത്തങ്ങളായിത്തീരുന്നു. അവയില്‍ ചുഴികളും മലരികളും എല്ലാം ഉണ്ട്. വായനക്ഷമതയുള്ള നോവല്‍.