(ഡയറി)
ചെ ഗുവേര
തിരു.മൈത്രി ബുക്‌സ് 2019
മൂന്നാംപതിപ്പാണിത്.
”ഈ നൂറ്റാണ്ടിലെ ആരാധനാമൂര്‍ത്തി”കളില്‍ ഒരാളായ ഏണസ്‌റ്റോ ചെ ഗുവേരയുടെ യാത്രാ ഡയറികള്‍. ലാറ്റിന്‍ അമേരിക്കയില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച ഒരു യുവാവിന്റെ യാത്രക്കിടയിലെ സാഹസികതകള്‍, ഗതിവിഗതികള്‍, മുന്നേറ്റങ്ങള്‍ എന്നിവയെല്ലാം വര്‍ണ്ണിച്ചിരിക്കുന്നു. ബ്യൂണോസ് അയേഴ്‌സില്‍ നിന്നും അര്‍ജന്റീനയുടെ അറ്റ്‌ലാന്റിക് തീരം വഴി പാമ്പ മറികടന്ന് ആന്റീസിലൂടെ ചിലിയിലേക്കും, ചിലിയില്‍ നിന്ന് വടക്കോട്ട് കടന്ന് പെറുവും കൊളംബിയയും പിന്നീട് ഒടുവില്‍ കാരക്കാസിലെത്തിച്ചേര്‍ന്നു. അമേരിക്കയുടെ നൂതന ചരിത്രത്തിന്റെ മുന്‍ഗാമിയായി അദ്ദേഹത്തെ മാറ്റിയ ലാറ്റിന്‍ അമേരിക്കന്‍ സ്വത്വത്തിന്റെ വളരുന്ന വൈകാരികത അദ്ദേഹം ഇതില്‍ വികസിപ്പിക്കുന്നു.