റബീഉല്‍ അവ്വല്‍
(ആധ്യാത്മിക പഠനം)
വദ്ദാത്ത് ഖന്‍ഫര്‍
ഐ.പി.എച്ച് ബുക്സ് 2022
വിവര്‍ത്തനം: ഹുസൈന് കടന്നമണ്ണ
ധാര്‍മിക, സദാചാര, ആധ്യാത്മിക രംഗത്തുമാത്രമല്ല സാമൂഹിക രാഷ്ട്രീയ മേഖലയിലും, ചുരുക്കം ചില വര്‍ഷങ്ങള്‍ കൊണ്ട് മഹത്തായ പരിവര്‍ത്തനം ഉണ്ടാക്കിയ മഹത് വ്യക്തിത്വമായിരുന്നു മുഹമ്മദ് നബി. ലോകത്തിന്റെ ശാക്തിക സംതുലനത്തെ മാത്രമല്ല, രാഷ്ട്രീയ ഭൂപടത്തെത്തന്നെ പ്രവാചകന്റെ 23 വര്‍ഷത്തെ ജീവിതം മാറ്റിമറിച്ചു. അതെങ്ങനെ സംഭവിച്ചു എന്നാണ് വദ്ദാത്ത് ഖന്‍ഫറിന്റെ ഈ പുസ്തകം പരിശോധിക്കുന്നത്. നബി ചരിത്രത്തില്‍ ഇത്തരമൊരു വായന പുതിയതാണ്.
Leave a Reply