(പഠനം)
എന്‍.ഇ.ബാലറാം
കോഴിക്കോട് പൂര്‍ണ പബ്ലിഷേഴ്‌സ്

വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം. ടാഗോറിന്റെ സാഹിത്യ പശ്ചാത്തലത്തെക്കുറിച്ചുള്ള നിരീക്ഷണത്തോടെയാണ് തുടക്കം. ടാഗോര്‍ക്കവിതകളെയും നോവലുകളെയും നാടകങ്ങളെയും ചെറുകഥകളെയും എഴ് അധ്യായങ്ങളിലൂടെ സമഗ്രമായി വിലയിരുത്തുന്നു. ടാഗോറിന്റെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചും ദര്‍ശനത്തെക്കുറിച്ചും പ്രതിഭയെക്കുറിച്ചും വിദ്യാഭ്യാസ ചിന്തകളെക്കുറിച്ചും രസകരമായി, വിജ്ഞാനപ്രദമായി, ഉള്‍ക്കാഴ്ചയോടെ നടത്തിയ പഠനങ്ങള്‍. സമകാലിക ഭാരതത്തിലെ അന്തരീക്ഷത്തെക്കുറിച്ചും, ടാഗോറിന്റെ വിദേശസുഹൃത്തുക്കളെക്കുറിച്ചുമൊക്കെ ധാരാളം വിവരങ്ങള്‍ അടങ്ങുന്ന കൃതി. എന്‍.ഇ.ബാലറാമിന്റെ സാഹിത്യബോധവും ഗവേഷണതാല്‍പ്പര്യവും ഇതില്‍ പ്രകടമാണ്.