(ലേഖനം)
നിസാര്‍ പുതുവന
കൂരാ ബുക്‌സ് 2022

വെറുപ്പ്… അതിന്റെ എല്ലാ അതിരുകളും ലംഘിച്ചുമുന്നേറുന്ന കാഴ്ചയാണ് ചുറ്റും. നട്ടാല്‍ മുളയ്ക്കാത്ത നുണ എന്നത് പഴഞ്ചൊല്ലാണെങ്കിലും പുതിയകാല ഗീബല്‍സുമാര്‍ സ്റ്റേജും പേജും നിരത്തിവച്ച് നട്ടയുടനെ തന്നെ വിളവെടുക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത് രാജ്യത്ത് വെറുപ്പധിഷ്ഠിതമായ ഒരു ആക്രോശ ആള്‍ക്കൂട്ട രാഷ്ട്രീയം രൂപപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കാകുലരായ വളരെക്കുറച്ചുപേര്‍ മാത്രം വെറുപ്പിനെക്കുറിച്ച് സംസാരിക്കുന്നു.. എഴുതുന്നു.. ഐക്യദാര്‍ഢ്യപ്പെടുന്നു. ബാക്കിയൊക്കെയും ആള്‍ക്കൂട്ട വെറുപ്പില്‍ കൂട്ടുകൂടുന്നു. വെറുപ്പിന്റെ ചരിത്രം.. 1916 ലെ ടെക്‌സാസില്‍ നടന്ന ജെസി വാഷിംഗ്ടണ്‍ സംഭവത്തില്‍ തുടങ്ങി സമകാലിക ഇന്ത്യനവസ്ഥകളിലൂടെ 19 അധ്യായങ്ങളിലായി നിസാര്‍ പുതുവന എഴുതുന്നു. സംഭവത്തിന്റെ ഡേറ്റാബേസോടെയാണ് ഓരോ അധ്യായവും.