(പഠനം)
രാഹുല്‍ സംകൃത്യായന്‍
ഫേബിയന്‍ ബുക്‌സ് 2022

രാഹുല്‍ സംകൃത്യായന്റെ ഈ കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നത് കെ.വി.മണലിക്കരയാണ്. ശാസ്ത്രീയ ഗവേഷണങ്ങളുടെയും പരിവര്‍ത്തനങ്ങളുടെയും ശക്തിമത്തായ സമ്മര്‍ദംകൊണ്ട് ചൂടുപിടിച്ച ഒരു കാലഘട്ടത്തില്‍ നാം ജീവിക്കുകയാണെന്ന വസ്തുത നിഷേധിക്കപ്പെടാവുന്ന ഒന്നല്ല. മാര്‍ക്‌സിസ്റ്റ് ദൃഷ്ടികോണിലൂടെ മനുഷ്യന്റെ കഴിവുകളെ തികച്ചും പ്രവര്‍ത്തനാത്മകമായ മാര്‍ഗത്തില്‍ വിലയിരുത്തുകയും പിന്തിരപ്പന്‍ മനോഭാവങ്ങളെ പാടേ തകര്‍ക്കുകയും ചെയ്യുന്ന പ്രഖ്യാത ഗ്രന്ഥത്തിന്റെ ഭാഷാന്തരമാണ് ഈ കൃതി.