സദ്ഗുരു നിത്യാനന്ദ ഭഗവാന്
(ആധ്യാത്മികം)
പി.വി.രവീന്ദ്രന്
നിത്യാനന്ദാശ്രമം, കാഞ്ഞങ്ങാട്
അവധൂതാചാര്യന് സദ്ഗുരു നിത്യാനന്ദ ഭഗവാന്റെ ലഘുജീവചരിത്രവും ലീലാ വിഭൂതികളും പ്രതിപാദിക്കുന്ന കൃതി. സദ്ഗുരുപാദങ്ങളില് എന്ന രവീന്ദ്രന്റെ ആമുഖം, പ്രൊഫ.പി.ആര്. നായരുടെ അവതാരിക, ശ്രീചിന്മയാനന്ദസ്വാമിയുടെ ഭാവുകാശംസ എന്നിവ ഉള്‍പ്പെടുന്നു. ശിവാവതാരമായ നിത്യാനന്ദ സ്വാമികളുടെ അത്ഭുതകരമായ രോഗശമനം, അവധൂത പ്രകൃതി എന്നിവ വിശദീകരിക്കുന്നു.
ഈശ്വരയ്യരോടൊപ്പമുള്ള കാശിയാത്ര, സൂര്യനാരായണ ദര്‍ശനം, എകാന്തപഥികനായ നിത്യാനന്ദന്, വിദേശയാത്ര എന്നിവയുമുണ്ട്. വീണ്ടും കൊയിലാണ്ടിയില്‍ വരികയും തനി അവധൂതനാവുകയും ചെയ്ത സ്വാമികളുടെ കയറിന്മേലുള്ള ഉറക്കവും വായിക്കാം.
ഗുരുദേവന് മഞ്ചേശ്വരത്ത്, മഞ്ചേശ്വരത്ത് മദ്യപാനികളുടെ മര്‍ദനം, മാന്ത്രികനായ അപ്പയ്യയുടെ വിഷപ്രയോഗം, നിത്യാനന്ദലീലകള് എന്നിവ മറ്റൊരു അധ്യായത്തില്‍. ഗുരുദേവന് മംഗലാപുരത്ത് അവധൂതവൃത്തിയില്‍ കഴിയുന്നതും ശിവാനന്ദ സമാഗമവും ചിദാകാശ ഗീതയും പ്രതിപാദിക്കുന്നു.
മുള്ക്കിയിലും ഉഡുപ്പിയിലും നിത്യാനന്ദന് കഴിയുന്നതിന്റെ കഥയാണ് ഒടുവില്‍.
Leave a Reply