(ഗവേഷണ രചന)
സാജന്‍ എവുജിന്‍
കേരള മീഡിയ അക്കാദമി 2020

ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും നട്ടെല്ലു തകര്‍ത്തു കളഞ്ഞ ഇന്ത്യന്‍ കര്‍ഷകരുടെ ജീവിതം മുഖ്യധാരാ മാധ്യമങ്ങളില്‍നിന്ന് അപ്രത്യക്ഷമാകുന്നതിന്റെ രാഷ്ട്രീയവും ധനതത്ത്വശാസ്ത്രവും ആഴത്തില്‍ പരിശോധിക്കുന്ന ഒരു പഠനഗ്രന്ഥമാണിത്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നടക്കുന്ന കര്‍ഷകസമരങ്ങളും ദളിത് ജീവിത യാഥാര്‍ഥ്യങ്ങളും ഇത്തരത്തില്‍ അദൃശ്യവല്‍ക്കരിക്കുന്നതിനു പിന്നില്‍ മാധ്യമങ്ങളെ അടിമുടി ബാധിച്ചിട്ടുള്ള കോര്‍പ്പറേറ്റ് വല്‍ക്കരണമാണെന്ന് വസ്തുതകളെ ആസ്പദമാക്കി സ്ഥാപിക്കുന്ന ആഴമേറിയ പഠനങ്ങളാണിത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കാര്‍ഷിക ജീവിതത്തെയും അതിജീവനപ്പോരാട്ടത്തെയും സമഗ്രമായി, തികഞ്ഞ ഉള്‍ക്കാഴ്ചയോടെ വീക്ഷിക്കുന്ന അപൂര്‍വഗ്രന്ഥം. ഡോ.വിജു കൃഷ്ണന്റെ മാര്‍ഗനിര്‍ദേശത്തിലാണ് ഈ ഗവേഷണ പഠനങ്ങള്‍ നടത്തിയിട്ടുള്ളത്.