(കവിത)
അജ്ഞാതനാമാവ്
കേരള സര്‍വകലാശാല 1971
ചരിത്രപ്രധാനമായ പ്രാചീന മലയാളകൃതിയായ അനന്തപുരവര്‍ണനത്തിന്റെ രണ്ടാം പതിപ്പാണ്. ശൂരനാട്ട് കുഞ്ഞന്‍പിള്ളയാണ് പ്രസാധനം ചെയ്തത്. വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ അവതാരിക. ഒന്നാം പതിപ്പ് 1953ല്‍ തിരുവിതാംകൂര്‍ സര്‍വകലാശാല ഇറക്കി. രാജധാനിയായി കഴിഞ്ഞിട്ടില്ലാത്ത തിരുവനന്തപുരം ഒരു പദ്യം ലീലാതിലകത്തില്‍ ഉദ്ധരിക്കുന്നത് പ്രാചീനതയ്ക്ക് തെളിവെന്ന് അവതാരികയില്‍ പറയുന്നു. കാന്തളൂര്‍ശാല തിരുവനന്തപുരത്ത് ഉണ്ടെന്ന് കൃതിയില്‍ നിന്നു തെളിയുന്നു. അപൂര്‍ണമാണ് കൃതി.