(നിഘണ്ടു)
തയ്യില്‍ കുമാരന്‍ കൃഷ്ണന്‍
കോട്ടയം സി.എം.എസ് പ്രസ് 1906

സംസ്‌കൃതം-മലയാളം ലിപിയില്‍ ആയുര്‍വേദ ഔഷധ നാമങ്ങള്‍ നല്‍കിയിട്ടുള്ള ഗ്രന്ഥം. ഭാഷാനാമം, ഗ്രാഹ്യാംശം, രസവിപാകം എന്നിവ ചേര്‍ത്തത്. ഗുണദീപികയില്‍ ഓരോ മരുന്നുകളുടെയും (സസ്യങ്ങള്‍, സസ്യഭാഗങ്ങള്‍, മാംസം, മത്സ്യം) ഗുണങ്ങളുടെ വിശദമായ വിവരണം മരുന്നുകളുടെ പേരിന്റെ അക്ഷരക്രമത്തില്‍ നല്‍കിയിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ ആയുര്‍വേദ ഔഷധ നിഘണ്ടുവാണിത്.
കേരള സാഹിത്യ അക്കാദമിയുടെ കൃഷ്ണകല്യാണി ഗ്രന്ഥശേഖരത്തിലും കാളന്‍ (ഔസേപ്പ്) വൈദ്യന്റെ പക്കലും ഓരോ പ്രതിയുണ്ടെന്ന് ഗ്രന്ഥസൂചിയില്‍ കെ.എം.ഗോവി പറഞ്ഞിരിക്കുന്നു.