രണ്ടുഭാഗങ്ങള്‍
മൂര്‍ക്കോത്ത് കുമാരന്‍
കോഴിക്കോട് പി.കെ ബ്രദേഴ്‌സ് 1966
കോമലേഴത്ത് മാധവനാണ് ഇതു സമാഹരിച്ചത്. ഒന്നാം ഭാഗത്തില്‍ 16 പ്രബന്ധങ്ങളുണ്ട്. രണ്ടാംഭാഗം കോട്ടയത്തെ വിദ്യാര്‍ത്ഥി മിത്രം 1968ല്‍ പ്രസിദ്ധീകരിച്ചു. കോമലേഴത്ത് മാധവന്‍ തന്നെയാണ് ഇതും സമാഹരിച്ചത്. സുകുമാര്‍ അഴിക്കോടിന്റെ അവതാരിക. മൂര്‍ക്കോത്ത് കുമാരന്‍ ആശാന്റെ കാവ്യസരണിയെപ്പറ്റി എഴുതിയ ലേഖനങ്ങളും മൂര്‍ക്കോത്ത് കുമാരനെപ്പറ്റി സമാഹര്‍ത്താവ് എഴുതിയ പഠനവും, ആശാന്റെ കാവ്യരചനാ സമ്പ്രദായത്തെപ്പറ്റി കെ. ഭാനുമതി അമ്മയുടെ ഉപന്യാസവും, കുന്നത്ത് ജനാര്‍ദനമേനോന്റെ ‘നിനമണി’ എന്ന ലേഖനവും കൃതിയില്‍ ഉള്‍പ്പെടുന്നു.