കാര്‍ട്ടൂണ്‍
(മാധ്യമം)
ടി.കെ.സുജിത്
കേരള മീഡിയ അക്കാദമി 2019
ചിരിയുടെയും ചിന്തയുടെയും വിമര്‍ശനത്തിന്റെയും ശക്തമായ ആവിഷ്കാരമായ കാര്‍ട്ടൂണിനെക്കുറിച്ചുള്ള പുസ്തകം. മാധ്യമപ്രവര്‍ത്തനത്തിന്റെ അവിഭാജ്യഘടകമായ കാര്‍ട്ടൂണിന്റെ ചരിത്രം അന്വേഷിക്കുന്നതാണ് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടി.കെ.സുജിത്തിന്റെ ഈ കൃതി. ലോകത്തിലെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട കാര്‍ട്ടൂണ്‍ മുതല്‍ ഇന്ത്യയിലും കേരളത്തിലും ഇതുവരെ ശ്രദ്ധേയരായ കാര്‍ട്ടൂണിസ്റ്റുകളും അവരുടെ പ്രധാന രചനകളും ഈ പുസ്തകത്തില്‍ ഇടംപിടിച്ചിരിക്കുന്നു. മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ കാര്‍ട്ടൂണുകള്‍ക്കും കാര്‍ട്ടൂണിസ്റ്റുകള്‍ക്കും എത്രമാത്രം പ്രസക്തിയുണ്ടായിരുന്നു എന്നതിന്റെ ഒരു വിലയിരുത്തല്‍ കൂടിയാണ് ഈ കൃതി.
Leave a Reply