(പഠനം)
എ.ചന്ദ്രശേഖര്‍
കേരള മീഡിയ അക്കാദമി 2019

മലയാളത്തിലെ ചലച്ചിത്ര പ്രസിദ്ധീരണങ്ങളുടെ ഹ്രസ്വമായൊരു ചരിത്രരേഖയാണ് ഈ കൃതി. സിനിമയുടെ മായികലോകത്തെ ഉപജീവിച്ച് നിലകൊള്ളുകയും അസ്തമിച്ചുപോകുകയും അതിജീവിക്കുകയുമൊക്കെ ചെയ്ത അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി പ്രസിദ്ധീകരണങ്ങളെ ഈ കൃതിയില്‍ പ്രതിപാദിക്കുന്നു. ഇന്ന് മാധ്യമലോകത്ത് നിറഞ്ഞുനില്‍ക്കുന്നതടക്കമുള്ള ഈ പ്രസിദ്ധീകരണങ്ങളുടെ വിവിധ കാലങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സിനിമയുടെയും സിനിമാ പത്രപ്രവര്‍ത്തനത്തിന്റെയു ം മാറുന്ന മുഖങ്ങളെയും സ്വഭാവങ്ങളെയും കുറിച്ചുള്ള വിശദ പഠനവും ഇതില്‍ കാണാം.