കുലോസ്തവം
(ഖണ്ഡകാവ്യം)
പന്തളം പ്രഭ
പ്രഭാത് ബുക്ക് ഹൗസ് 2023
കവിതയുടെ രൂപവും ഭാവവുമെല്ലാം മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഖണ്ഡകാവ്യങ്ങള്‍ വളരെ വിരളമാണ്. വ രുചിയുടെ കഥ പലരൂപത്തില്‍ പ്രസിദ്ധമാണ്. കൊട്ടാത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയെയും എന്‍.മോഹനന്റെ ഇന്നലത്ത മഴ എന്ന നോവലിനെയും ആസ്പദമാക്കി വരരുചിയുടെ കഥ ഖണ്ഡകാവ്യമായി അവതരിപ്പിക്കുകയാണ് പന്തളം പ്രഭ. ആകെ 152 പദ്യങ്ങള്‍, ഒഴുക്കുള്ള രചന. മനോഹരങ്ങളായ ബിംബകല്പനകളും മുഹൂര്‍ത്തങ്ങളും നാടകീയതയും ഈ കാവ്യത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. ആര്‍ക്കും വായിച്ചു മനസ്സിലാക്കാന്‍ പാകത്തില്‍ വരരുചിയുടെ കഥ ആമുഖമായി ചേര്‍ത്തിട്ടുണ്ട്. പി.ജി.സദാനന്ദന്റെ അവതാരിക. കൂടാതെ കാവ്യാവസാനത്തില്‍ മുതുകുളം മോഹന്‍ദാസ്, കൃഷ്ണകുമാര്‍ കാരയ്ക്കാട് എന്നിവരുടെ പഠനവും.
Leave a Reply