(വിമര്‍ശനം)
പ്രസന്നരാജന്‍
പച്ചമലയാളം ബുക്‌സ് 2022

പ്രസന്നരാജന്റെ എറ്റവും പുതിയ വിമര്‍ശന കൃതിയാണ് തിരിച്ചറിവുകള്‍. കേരളകവിതയിലെ കലിയും ചിരിയും എന്ന നിരൂപണകൃതിയിലൂടെ 93ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുള്ള നിരൂപകനാണ് പ്രസന്നരാജന്‍. ആധുനികരായ ആനന്ദും കാക്കനാടനും പുനത്തിലും മുകുന്ദനും സര്‍ഗാത്മ സാഹിത്യമെഴുതിത്തെളിഞ്ഞ കാലത്തുതന്നെ അത്രത്തോളം വളര്‍ന്ന നിരൂപകരുണ്ടായിരുന്നു മലയാളത്തില്‍. കെ.പി.അപ്പന്റെയും ആഷാമേനോന്റെയും ബി.രാജീവന്റെയും ഒപ്പം വാനക്കാര്‍ പരിഗണിച്ച പ്രസന്നരാജന്റെ പുതിയ കൃതിയാണിത്. ഇന്നു വംശനാശത്തോളമെത്തി നില്‍ക്കുന്ന ആ സാഹിത്യശാഖയില്‍ എറെ പ്രസക്തമായ ഒരു കൃതിയായി തിരിച്ചറിവുകള്‍’ മാറുന്നു. ഭാവുക വ്യതിയാനം സൃഷ്ടിച്ച ചില കൃതികളെയും വിഷയങ്ങളെയും അപഗ്രഥിച്ചുകൊണ്ട് നാലു ഭാഗങ്ങളിലായി പതിനെട്ട് ലേഖനങ്ങളാണ് ഈ കൃതിയിലുള്ളത്.