(കൂടല്ലൂരിന്റെ ദേശക്കാഴ്ചകള്‍)
എം.ടി. രവീന്ദ്രന്‍
റെഡ് ചെറി ബുക്‌സ് കോഴിക്കോട് 2018

മലയാളികളുടെ ഗ്രാമസങ്കല്പത്തെ രൂപപ്പെടുത്തുന്നതില്‍ കൂടല്ലൂര്‍ എന്ന ദേശത്തിന് വലിയ സ്വാധീനമുണ്ട് എന്നു സ്ഥാപിക്കുന്ന കൃതി. മലയാളി ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന ആ ദേശക്കാഴ്ചകളെ അക്ഷരങ്ങളിലൂടെ ആവിഷ്‌കരിക്കുകയാണ് രവീന്ദ്രന്‍. നീലത്താമര വിരിയുന്ന കുളം, പുള്ളുവരുടെ കളമെഴുത്ത്, കൂടല്ലൂരിലെ പുഴക്കടവുകള്‍, കണ്ണാന്തളികള്‍ വിരിഞ്ഞുനില്‍ക്കുന്ന ചെങ്കല്‍പ്പരപ്പുകള്‍, കാലത്തിലെ സേതു നടന്നുപോയ വഴികള്‍, കോന്തുണ്ണിനായരുടെ പകിടകളി എന്നിങ്ങനെ എം.ടി.വാസുദേവന്‍ നായരിലൂടെ നാം അറിഞ്ഞ കൂല്ലൂരിന്റെ ദേശമുദ്രകള്‍ കൂടുതല്‍ തെളിച്ചത്തോടെ രവീന്ദ്രന്‍ ഇതില്‍ ആവിഷ്‌കരിക്കുന്നു. കൂടല്ലൂരിന്റെ താഴ്വരയില്‍നിന്നുള്ള ഒരാള്‍ക്കുമാത്രമേ ഈ ഓര്‍മയെഴുത്ത് സാധ്യമാകൂ എന്ന് അവതാരികയില്‍ വി.ആര്‍.സുധീഷ് പറയുന്നു.