(ലേഖനങ്ങള്‍)
പി.ശ്രീകുമാര്‍
കേരള മീഡിയ അക്കാദമി 2019

കേരള നിയമസഭയുടെ നാലുമുതല്‍ പതിനാലു വരെയുളള സമ്മേളനങ്ങളിലെ 36 അവലോകനങ്ങളാണ് ഈ കൃതിയില്‍ ഉള്ളത്. ഒരാളുടെ ഒരെണ്ണം എന്നതായിരുന്നു മാനദണ്ഡമെങ്കിലും ശ്രീ.ചുമ്മാറിന്റെ മാത്രം രണ്ടെണ്ണം ചേര്‍ത്തിട്ടുണ്ടെന്ന് ഗ്രന്ഥകര്‍ത്താവ് പി.ശ്രീകുമാര്‍ ആമുഖത്തില്‍ പറയുന്നു. സി.ആര്‍.എന്‍. പിഷാരടി (ജനയുഗം), കെ.സി സെബാസ്റ്റ്യന്‍ (ദീപിക), പി.സി.സുകുമാരന്‍ നായര്‍ (മാതൃഭൂമി), കെ.ജി.പരമേശ്വരന്‍ നായര്‍ (കേരള കൗമുദി), എസ്.ആര്‍.ശക്തിധരന്‍ (ദേശാഭിമാനി), കെ.കുഞ്ഞിക്കണ്ണന്‍ (ജന്മഭൂമി) തുടങ്ങിയവരുടെ ആദ്യകാല അവലോകനങ്ങള്‍ മുതല്‍ ആര്‍.എസ്.ബാബു, കെ.ശ്രീകണ്ഠന്‍, എസ്.അനില്‍, ജി.ശേഖരന്‍ നായര്‍, പി.സജികുമാര്‍ തുടങ്ങിയവരുടെത് ഉള്‍പ്പെടെ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. കേരള കൗമുദിക്കുവേണ്ടി സാഹിത്യവിമര്‍ശകനും പ്രഭാഷകനുമായ ഡോ.സുകുമാര്‍ അഴിക്കോട് നടത്തിയ നിയമസഭാ അവലോകനവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.