(അനുഭവക്കുറിപ്പ്)
സുനില്‍ ഗുപ്ത, സുനേത്ര ചൗധരി
മാതൃഭൂമി ബുക്‌സ് 2022

ഇന്ത്യയിലെ കുപ്രസിദ്ധമായ തിഹാര്‍ ജയിലിലെ ജയിലര്‍ നടത്തുന്ന തുറന്നുപറച്ചിലുകളാണ് ഈ കൃതിയില്‍. എഷ്യയിലെ എറ്റവും വലിയ തടവറയിലെ ജീവിതം എന്താണെന്ന് വെളിപ്പെടുത്തുന്ന പുസ്തകം. നേരിട്ടുകണ്ട അന്തര്‍നാടകങ്ങളെയും രഹസ്യങ്ങളെയും കുറിച്ച് ഉള്‍വിവരങ്ങളെല്ലാമറിയുന്ന ഒരാള്‍ തന്റെ മൗനം ഭേദിച്ചുകൊണ്ട് ഇതാദ്യമായി വിശദീകരിക്കുന്നു. ഇന്ത്യന്‍ നീതിവ്യവസ്ഥയിലും ക്രിമിനല്‍ നീതിന്യായ സംവിധാനത്തിലുമുള്ള രഹസ്യങ്ങളും ഞെട്ടിക്കുന്ന സത്യങ്ങളും ആഴത്തിലും അസാധാരണമായും അനാവരണം ചെയ്യുന്ന കൃതി. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസുകാരിയായ കിരണ്‍ബേദി ഇതിനെപ്പറ്റി ഇങ്ങനെ എഴുതുന്നു: വിവരണാത്മകമായ ഇത്തരം നേര്‍സാക്ഷ്യങ്ങളില്ലെങ്കില്‍ കാണാന്‍ സാധിക്കാത്ത ഒരു അടഞ്ഞ ലോകത്തെ ഈ പുസ്തകം തുറന്നുകാട്ടുന്നു. 1993-96 കാലത്ത് തിഹാര്‍ പ്രിസന്‍സ് ഇന്‍സ്‌പെക്ടര്‍ എന്ന നിലയില്‍ എന്റെ സംഘത്തില്‍ പ്രവര്‍ത്തിച്ച സത്യസന്ധനായ ഒരംഗമായിരുന്നു സുനില്‍ ഗുപ്ത. സുനേത്ര ചൗധരിയോടൊപ്പം ചേര്‍ന്ന് ആ ലോകത്തെ പൊതുസമൂഹത്തിനു മുന്നില്‍ അദ്ദേഹം സമര്‍ഥമായി അവതരിപ്പിക്കുന്നു.”