(കവിത)
മിനി ഗോപിനാഥ്
പ്രഭാത് ബുക്ക്ഹൗസ് 2023
പ്രകൃതിയെയും പുസ്തകങ്ങളെയും ഒരുപോലെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച അച്ഛന്റെ മുമ്പില്‍ സമര്‍പ്പിക്കുന്ന ഈ കൃതിയില്‍ 401 ലഘുകവനങ്ങളാണുള്ളത്. രണ്ടുവരിക്കവിതകളില്‍ തുടങ്ങി ആറുവരിയില്‍ വരെ അവസാനിക്കുന്നവയാണ് ഈ കവിതകള്‍ എല്ലാം. കുഞ്ഞുണ്ണിക്കവിതകളുടെ ഒരു ശൈലി പല കവിതകളിലും കാണാം. ജീവിതത്തിലെ അനുഭവപാഠങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന തത്ത്വചിന്തയും ദര്‍ശനചാരുതയും ഈ നുറുങ്ങുകവിതകളില്‍ ആസ്വദിക്കാനാവും. അതില്‍ സ്ത്രീയുടെ സ്വത്വവും രാഷ്ട്രീയവും പ്രണയവും എല്ലാമുണ്ട്. ലളിതവും എന്നാല്‍ ഗഹനവുമായ കവിതകളുടെ ഈ സമാഹാരത്തിന് പ്രവേശിക എഴുതിയിരിക്കുന്നതു മലയാളത്തിലെ പ്രശസ്തകവി ശ്രീകുമാരന്‍ തമ്പിയാണ്.