(നോവല്‍)
ജി.എന്‍.പണിക്കര്‍
പ്രഭാത് ബുക്ക് ഹൗസ് 2023
മനുഷ്യമനസ്സിന്റെ ധര്‍മ്മസങ്കടങ്ങള്‍ ആലേഖനം ചെയ്യുന്ന നോവല്‍. സമാധാനപരമായ ജീവിതം കാംക്ഷിച്ച് സര്‍വ്വീസില്‍ നിന്നും മുന്‍കൂട്ടി വിരമിക്കുന്ന ദേവരാജന് ഏകാകിയായ പ്രൊഫ. സേതുലക്ഷ്മി തുണയായെത്തുന്നു. ഭര്‍ത്താവ് മരിച്ചുകിട്ടിയാല്‍ തന്റെ പ്രിയപുത്രന് സര്‍ക്കാര്‍ ജോലി കിട്ടുമെന്ന് കണക്കുകൂട്ടി അതിനായി കരുക്കള്‍ നീക്കുന്ന ഭാര്യയില്‍ നിന്നുള്ള മുക്തിയും സേതുലക്ഷ്മിയുടെ ജീവിതപങ്കാളിത്തവുമാണ് ദേവരാജന് ആശ്വാസമേകുന്നത്. ഒപ്പം ദേവരാജനോട് ആത്മബന്ധം പുലര്‍ത്തുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ വേറെയും ഉണ്ട്. പാത്രസൃഷ്ടിയില്‍ വൈദഗ്ദ്ധ്യം കൊണ്ടും പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്ന കൃതി.