വി.ടി ഒരു തുറന്ന പുസ്തകം
(ഓര്‍മപ്പുസ്തകം)
വി ടി വാസുദേവന്‍
മാതൃഭൂമി ബുക്സ് 2023
സ്വന്തം ആശയങ്ങളും ആദര്‍ശങ്ങളും പുരുഷാര്ഥങ്ങളുംകൊണ്ട് മനുഷ്യമനസ്സുകളെ ഇരുളില്നിന്നുയര്ത്തിയ വ്യക്തിപ്രഭാവങ്ങളിലൊന്നായ വി.ടി.ഭട്ടതിരിപ്പാടിനെപ്പറ്റിയുള്ള കൃതി. കേരള നവോത്ഥാനത്തിന്റെ ദീപശിഖയില് മുന്നില്‍ നടന്ന വി.ടിയെപ്പറ്റി മകന് വി.ടി വാസുദേവന്‍ എഴുതിയ ഓര്‍മക്കുറിപ്പുകള്‍. പിന്നിട്ടുപോന്ന കാലത്തിന്റെ കണ്ണീരും കിനാവും സ്പന്ദിക്കുന്ന താളുകള്‍. കോവിലന് വി.ടിയെക്കുറിച്ചെഴുതാന് പ്രേരണയേകി അയച്ച കത്ത് ആ രണ്ടു മനുഷ്യരു ടെ ഔന്നത്യം വെളിവാക്കുന്നു.
Leave a Reply