(നോവല്‍)
സലിന്‍ മാങ്കുഴി
ചിന്താ പബ്ലിഷേഴ്‌സ്,
തിരുവനന്തപുരം 2023
അതിഭാവുകത്വവും ഐതിഹ്യവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന തിരുവിതാംകൂര്‍ ചരിത്രത്തിലെ ഇരുളടഞ്ഞ ഭാഗങ്ങളിലേക്ക് ഭാവനകൊണ്ടുള്ള അന്വേഷണം. സലിന്‍ മാങ്കുഴിയുടെ പുതിയ നോവല്‍. മാടമ്പികളായ എട്ടുവീട്ടില്‍ പിള്ളമാരെ വെള്ളപൂശുന്നതാണ് പല കഥകളും. എന്നാല്‍, പരാജിതരുടെ പക്ഷത്തുനിന്ന് അധികാരത്തെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നുവെന്നതാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്.