(മഹാഭാരത പഠനം)
സി.രാജഗോപാലാചാരി
കേരള സര്‍വകലാശാല പ്രകാശനവിഭാഗം 2022

പി.ശേഷാദ്രി അയ്യര്‍ വിവര്‍ത്തനം ചെയ്തിട്ടുള്ള കൃതിയുടെ രണ്ടാം പതിപ്പ്. മനുഷ്യജീവിതത്തിലെ വിഷമതകളുടെയും സങ്കീര്‍ണതകളുടെയും അത്ഭുതകരമായ ആഖ്യാനമാണ് മഹാഭാരതകഥ. പരമമായ ധര്‍മമെന്തെന്ന അന്വേഷണമാണ് ഈ ഇതിഹാസകാവ്യത്തിന്റെ സത്ത. സാധാരണ കെട്ടുകഥകളില്‍ നിന്നും ഭാരത കഥ വിഭിന്നമാകുന്നത് വായനക്കാരുടെ മനസ്സിനെ ആര്‍ദ്രമാക്കി ഉദ്‌ബോധനത്തിലൂടെ സത്യത്തിലേക്കും ധര്‍മ്മത്തിലേക്കും നയിക്കുക എന്നതിലാണ്.
മഹാഭാരത കഥയ്ക്ക് പലവിധത്തിലുള്ള ആഖ്യാനങ്ങള്‍ പലകാലങ്ങളിലായി ഉണ്ടായിട്ടുണ്ട്. ‘വ്യാസര്‍ വിരുന്ത്’ എന്ന പേരില്‍ സി.രാജഗോപാലാചാരി എഴുതിയ വിഖ്യാത തമിഴ് കൃതിയുടെ പരിഭാഷയാണിത്. ഭാരതപര്യടനത്തിനുശേഷം കൈരളിക്കു ലഭിച്ച മറ്റൊരു മഹനീയാനുഭവം.