(ജീവചരിത്രം)
ബോബി തോമസ്
ഡി.സി ബുക്‌സ് 2022

വിവിധ വായനകള്‍ സാധ്യമാക്കുന്ന വിശാലമായൊരു തുറന്ന പുസ്തകമാണ് ബോബി തോമസിന്റെ ശ്രമണബുദ്ധന്‍. ഓരോ വായക്കാര്‍ക്കും ബുദ്ധന്‍ ഓരോന്നാണ്. ബുദ്ധന്‍ ജീവിച്ച നാടുകളിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ ഈ ജീവചരിത്രം ചരിത്രത്തിലെ ബുദ്ധന്‍ ആരായിരുന്നുവെന്നും ബുദ്ധന്റെ മരണശേഷമുള്ള നൂറ്റാണ്ടുകളില്‍ ബുദ്ധമതത്തിന് എന്തുസംഭവിച്ചുവെന്നും സമഗ്രമായി അവതരിപ്പിക്കുന്ന കൃതി. ഇന്ത്യയുടെ ശ്രമണ പാരമ്പര്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കും ബുദ്ധചിന്തയ്ക്കും എക്കാലത്തും പ്രസക്തമായ പുസ്തകം.