(യാത്രാവിവരണം)
നജഫ് പാവണ്ടൂര്‍
ഫേബിയന്‍ ബുക്‌സ് 2022

ഇറാഖ്. ഫലസ്തീന്‍, ജോര്‍ദ്ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലൂടെ നജഫ് പാവണ്ടൂര്‍ നടത്തിയ യാത്രയുടെ വിവരണം. നിരവധി പ്രവാചകന്മാരുടെ പാദസ്പര്‍ശത്താല്‍ പരിശുദ്ധമായ മണ്ണിലൂടെ. മൂസ, ഹാറൂന്‍, ശുഹൈബ്, യൂസുഫ്, ഈസ തുടങ്ങിയ പ്രവാചക സൂനങ്ങള്‍ വിരിഞ്ഞ് സുഗന്ധം പരത്തിയ പ്രദേശങ്ങളിലൂടെയുള്ള യാത്ര. ഇസ്ലാമിക സംസ്‌കൃതിയുടെ ഈറ്റില്ലവും, പോറ്റില്ലവും സഹസ്രാബ്ദങ്ങളുടെ പാരമ്പര്യവും പൈതൃകവും അവകാശപ്പെടാവുന്ന പുണ്യഭൂമികയിലൂടെ.. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ജൂതരും ഒരുപോലെ പ്രാധാന്യം കല്‍പ്പിക്കുന്ന ബൈത്തുല്‍ മുഖദ്ദസിലൂടെ…ജൂത കുടിയേറ്റത്താല്‍ ജന്മനാട്ടില്‍നിന്നും കിടപ്പാടംപോലും നഷ്ടപ്പെട്ടലയുന്ന പാലസ്തീനിലൂടെ..പരിശുദ്ധ ഖുറാന്‍ പരാമര്‍ശിച്ച ഫറോവ, ഖാറൂന്‍, ഗുഹാവാസികളായ അത്തി, സൈത്തൂന്‍, തൂര്‍ പര്‍വതം അടങ്ങുന്ന മണ്ണിലൂടെ.. വിശ്വവിഖ്യാതമായ ചരിത്രസ്മാരകങ്ങളുള്ള ഈജിപ്തിലൂടെ ഒരു സഞ്ചാരി നടത്തിയ അന്വേഷണം.