(സംഗീതശാസ്ത്രം)
ആറ്റൂര്‍ കൃഷ്ണപ്പിഷാരടി
തൃശൂര്‍ ഗീത 1954

സ്വാതിതിരുനാള്‍ ശതാബ്ദി സ്മാരകമായി പ്രസിദ്ധീകരിച്ച കൃതി. 12 പ്രകാശങ്ങളായി വിഷയവിഭജനം നടത്തിയിരിക്കുന്നു. നാദ, ശ്രുതി, സ്വര,വീണാ, ഗ്രാമൂര്‍ച്ഛനാദി, മേള, താള, വര്‍ണ, ഗമക, പ്രബന്ധ, രാഗ, ഗീത പ്രകാശങ്ങളാണുള്ളത്. ഗ്രന്ഥകാരന്‍ ആമുഖത്തില്‍ ഇങ്ങനെ പറയുന്നു: ” പ്രാചീന മധ്യ നവീന കാലങ്ങളില്‍ ഉണ്ടായിട്ടുള്ള പല ഗ്രന്ഥങ്ങളും.. സംഗീതഗതിക്കുണ്ടായ പരിണാമങ്ങളും…ആറു സംവത്സരത്തോളം ഇടതടവില്ലാതെ പ്രയത്‌നപ്പെട്ടിട്ടാണ് ഈ ഗ്രന്ഥം നിര്‍മിച്ചിട്ടുള്ളത്.” സംസ്‌കൃതത്തില്‍ നിന്നാണ് പിന്നീട് മലയാള ലിപിയില്‍ ഇതു പകര്‍ത്തിയിരിക്കുന്നത്.