(പഠനം)
കൃഷ്ണചൈതന്യ
എന്‍.ബി.എസ് 1973
കൃഷ്ണ ചൈതന്യ എന്ന കെ.കൃഷ്ണന്‍ നായര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. ഒന്നും രണ്ടും ഭാഗങ്ങളായി പ്രസിദ്ധീകരിച്ചു. ഒന്നാംഭാഗത്തിന്റെ ഉള്ളടക്കം ഇങ്ങനെ: കാവ്യാനുഭൂതി, കാവ്യാനുഭൂതിയുടെ പ്രവാഹവലയം, കാവ്യശരീരം, കാവ്യാലങ്കാരങ്ങള്‍, രീതി-വൃത്തം-താളാത്മകത്വം, ധ്വനിസിദ്ധാന്തം എന്നീ ആറ് അധ്യായങ്ങള്‍.
രണ്ടാം ഭാഗത്തിന്റെ ഉള്ളടക്കം: ഘടനയുടെ പ്രാധാന്യം, കവിതയുടെ പ്രയോജനം, കാവ്യതത്ത്വവും ധര്‍മ്മചിന്തയും, കവിതയും മുക്തിയും, വ്യാസന്റെ കാവ്യാത്മകവിമര്‍ശനം, ആത്മവത്തയുടെ വൃത്തമണ്ഡല വികാസം എന്നീ ആറധ്യായങ്ങളിലായി 23 വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു.